ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ ഫെബ്രുവരി 18 നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. പിഞ്ചു "വയസ്സന്‍" എഴുപത്തിയാറുകാരന്‍ പിള്ള അങ്ങിനെ ഒരു പുള്ളി ആയി.
അദ്ദേഹത്തിന്റെ തടവ് മുറി 'വോള്‍വോ' പോലെ ഇരിക്കണം എന്ന് മകന്‍, എം. എല്‍. എ. ഗണേഷ് ആവശ്യപെട്ടു. അതല്ലെങ്ങില്‍ അച്ഛന്റെ പെരുമാറ്റം മൊത്തം "പഞ്ചാബ് മോഡല്‍" ആകുമത്രേ. കൂട്ടത്തില്‍ "അച്ഛന്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരും" എന്ന് ഒരു ബാടയിയും ഇറക്കി. തള്ളേ, ഇവന് തന്തയുടെ ബുദ്ധിപോലും ഇല്ലല്ലോ.
ജയിലില്‍ വരുന്ന വി. ഐ. പി.കളെ താത്കാലികമായി പ്രവേശിപ്പിക്കുന്ന ആസ്പത്രി ബ്ലോക്കിലെ പ്രത്യേക മുറിയിലാണ് പിള്ളയെ എത്തിച്ചിട്ടുള്ളത്. എന്നാല്‍ പിന്നെ ഒരു ബാറും ചിക്കന്‍ ഫ്രൈ തട്ട് കടയുംകൂടി ആയിക്കോട്ടെ..... ഹൃദ്രോഗി ആയ പിള്ളക്ക് (എന്നാണ് വക്കില് കോടതിയില്‍ പറഞ്ഞത്) ഇനി ഇ.സീ.ജീ. പിടിപ്പിച്ചു കൊണ്ടുതന്നെ തന്നെ ആകാം തീറ്റ.
ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പിള്ളക്ക് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണ്. തൊലിക്കട്ടി ഇരുമ്പ് പോലെയാണെങ്കിലും അകത്തു ഇരുമ്പില്ലത്രേ. അതുകൊണ്ടായിരിക്കാം മുന്‍ വൈദ്യുതിമന്ത്രിക്ക് ഒരു കാരണവശാലും ഷോക്ക് അടിക്കാത്തത്.
രാഷ്ട്രിയക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുമ്പോള്‍ ജനങ്ങള്‍ക്ക് തമാശ. ഇന്ന് തമാശകേട്ട് ജനം ചിരിക്കും, നാളെ ജനങ്ങളെ നോക്കി രാഷ്ട്രിയക്കാര്‍ അതിലേറെ ചിരിക്കും. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ പരട്ടകള്‍ തന്നെ വന്നു വോട്ട് ചെയ്തുകൊള്ളുമല്ലോ!