മാര്‍ച്ച് 10 : ഷൊറണൂറില്‍ തൊഴിലാളികള്‍ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷൊറണൂര്‍ ഗവ. പ്രസ്സിലേക്ക് കൊണ്ടുവന്ന ഹൈടെക് ഓഫ്‌സെറ്റ് മെഷീനുകള്‍ ഇറക്കാനായില്ല. പണ്ട് ചുമട്ടു തൊഴിലാളിക്ക് കരബലവും ചുമ്മാടും, ഇപ്പോള്‍ തൊഴിലാളിക്ക് നേത്രബലവും ചങ്കൂറ്റവും.
"നേതാവേ ഈ നോക്കുകൂലി എന്ന് പറഞ്ഞാല്‍ പകല്കൊള്ളയല്ലേ?"
"അത് ഞങ്ങളുടെ അവകാശമാണ് "
"പകല്‍കൊള്ള നിങ്ങളുടെ അവകാശമാണെന്നോ?"
"അല്ല. ഈ വ്യവസായമേഖലയില്‍ കയറ്റിറക്ക് ഞങ്ങളുടെ അവകാശമാണ്"
"നോക്കുകൂലി കൃത്യം 30000 രൂപ എന്ന് എങ്ങിനെ തീരുമാനിച്ചു?"
"ഒരു കുപ്പി റമ്മിന് 300 രൂപ. ഞങ്ങള്‍ 10 പേര്‍ക്ക് 10 ദിവസം കുടിക്കാന്‍ 30000 രൂപ."
"ഈ കണക്ക് കൂട്ടാന്‍ കണക്കപ്പിള്ളക്ക് നോക്കുകൂലി കൊടുത്തോ?
"ങേ?"
"ഈ കണക്ക് കൂട്ടാന്‍ കണക്കപ്പിള്ളക്ക് നോക്കുകൂലി കൊടുത്തോ?
"ങേ?"
"ഒന്ന് ചോദിക്കട്ടെ, നിങ്ങള്‍ വീട്ടില്‍ പോയി ഊണ് കഴിക്കുമ്പോള്‍ ഹോട്ടല്‍കാര്‍ക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?
" താന്‍ എന്ത് വങ്കത്തരമാണ് പറയുന്നത്?"
"നിങ്ങള്‍ കാര്‍ ഓടിച്ചു പോകുമ്പോള്‍ ആനവണ്ടിക്കാര്‍ക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?
"താന്‍ ഇന്ന് അടി വാങ്ങിയെ പോകൂ. "
"ഞാന്‍ ഒന്ന് മുണ്ട് മടക്കി കുത്തിക്കോട്ടേ? അതോ ഇനി മുണ്ട് പോക്കിയത്തിന് നോക്കുകൂലി ചോദിക്കുമോ?
"ഞാന്‍ ഒന്ന് മുണ്ട് മടക്കി കുത്തിക്കോട്ടേ? അതോ ഇനി മുണ്ട് പോക്കിയത്തിന് നോക്കുകൂലി ചോദിക്കുമോ?
"താന്‍ മടക്കിക്കോ ഞാന്‍ കുത്താം! " (ഞാന്‍ ഒന്ന് വിരണ്ടു)
"നോക്കി നടത്താനുള്ള അവകാശം മേല്‍നോട്ടക്കാര്‍ക്കല്ലേ ? നിങ്ങള്‍ നോക്ക്കൂലിക്ക് നോക്കി നില്‍ക്കുമ്പോള്‍ മേല്‍നോട്ടക്കാരന് നോക്കുകൂലി കൊടുക്കണ്ടേ?"
(കത്തി പുറത്തെടുത്തുകൊണ്ട്) "തനിക്ക് നോക്കുകൂലി തരാനുള്ള സമയമായി"
"അവസാനമയി ഒരു ചോദ്യം കൂടെ ചോദിച്ചോട്ടെ? നിങ്ങള്‍ വീട്ടില്‍ പോയി ഭാര്യയെ തൊടുമ്പോള്‍ വേശ്യക്ക് നോക്കുകൂലി കൊടുക്കാറുണ്ടോ?
"കുത്തി മലര്ത്തടാ അവനെ"
ഞാന്‍ ഓടി ..........

താന്‍ അടി വാങ്ങിയേ പോകൂ.....
ReplyDelete"ഒരു കുപ്പി റമ്മിന് 300 രൂപ. ഞങ്ങള്‍ 10 പേര്‍ക്ക് 10 ദിവസം കുടിക്കാന്‍ 30000 രൂപ."
ReplyDeleteithinanoo nokkukooli vangunnathu..
ചേട്ടായീടെ വക സമാനമായ ചില പോസ്റ്റുകള്‍. ദിതും കൊട്ടി നോക്കൂ
ReplyDeletehttp://avolikaaran.blogspot.com/2008/12/blog-post_10.html
http://avolikaaran.blogspot.com/2010/04/blog-post.html