വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 'അനാരോഗ്യം മൂലം" മത്സരിക്കാന്‍ ആവില്ലെന്ന് വി. എസ്. പറഞ്ഞതായി ശിവദാസ മേനോന്‍. അനാരോഗ്യം മൂലം മാറിനില്‍ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് വി. എസ്. ഒന്നുകില്‍ ഓര്‍മ്മക്കുറവ്. അതല്ലെങ്കില്‍ നുണ പറയുന്ന സൂക്കേട്. എങ്ങിനെആയാലും അനാരോഗ്യം ഉറപ്പു തന്നെ.
കൊല്ലം: കെ.കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സില്‍ വന്നവരോട് തിരഞ്ഞെടുപ്പില്‍ ചിറ്റമ്മനയം പാടില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് എം.പി. പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ കരുണാകരനോടൊപ്പം വന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടു. അര്‍ഹത നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? വേറെ പുതിയ പാര്‍ട്ടി തുടങ്ങുമോ?
തിരുവനന്തപുരം: പണം വാങ്ങി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കേരളത്തിലും ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "ചില മാധ്യമങ്ങള്‍ എന്തേ പൂര്‍ണമായി ഒരു വിഭാഗത്തിനു മാത്രം എതിരാകുന്നു?" എന്ന് അദ്ദേഹം ചോദിച്ചു. സഖാവ് പറഞ്ഞത് സത്യം. ഈ ദേശാഭിമാനി പത്രക്കാരെക്കൊണ്ട് തോറ്റു. ഇനി സഖാവ് പറഞ്ഞിട്ടെങ്കിലും അവര്‍ കേള്‍ക്കും ... അല്ലെ?
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ വഞ്ചനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നു മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വഞ്ചന എന്നൊക്കെ പറഞ്ഞാല്‍... മാണിച്ചേട്ടന്‍ നിങ്ങളെ കല്യാണം കഴിക്കാം എന്ന് പറഞ്ഞിരുന്നോ?
ആലുവ: ദേശസാത്കൃത ബാങ്കില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ മറിച്ച് പണയംവച്ചതിന് ബാങ്കിലെ കാഷ്യര്‍ അറസ്റ്റിലായി. ലവനെപ്പിടിച്ചു സ്ഥാനാര്‍ഥി ആക്കടെ!
കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനേയും സംസ്ഥാന നേതൃത്വത്തേയും അറിയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരനെ എല്ലാവരും മറന്നു. സ്ഥാനാര്‍ത്ഥി പട്ടികയോട് കരുണാകരന്റെ ആത്മാവുപോലും പൊറുക്കില്ല. പറഞ്ഞ് പറഞ്ഞ് കരുണാകരന് ആത്മാവുണ്ടായിരുന്നു എന്ന് പറഞ്ഞു പറ്റിക്കാനൊന്നും നോക്കണ്ട മോളെ. തന്റെകൂടെ നിന്നിരുന്ന കൊള്ളക്കാര്‍ക്കു പരിഗണന കൊടുത്തില്ലെങ്കില്‍ വീരപ്പന്ടെ ആത്മാവും പൊറുക്കില്ലയിരിക്കും!

തൃപ്രയാര്‍ എഴുന്നള്ളിപ്പിനിടെ ആന യുവാവിനെ എടുത്തെറിഞ്ഞു; പാപ്പാനു കുത്തേറ്റു. ആനയുടെ പേര്‍ വി. എസ്. എന്നും, യുവാവ് പിണറായില്‍നിന്നാണെന്നും, പാപ്പാന്‍ ടി.ശിവദാസമേനോന്‍ ആണ് എന്നും കേട്ട് കേഴ്വി.
പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ബുധനാഴ്ച വൈകീട്ട് ബാലകൃഷ്ണപിള്ളയെ ജയിലില്‍പ്പോയി കണ്ടു. അതിനുശേഷം, ജയില്‍ അധികൃതര്‍ പിള്ളയോട് പുലര്‍ത്തുന്ന അവഗണന മൂലം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞതായും രക്തസമ്മര്‍ദം ഉയര്‍ന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പാമോയിലുമായുള്ള സംബന്ധം കൂടിയാല്‍ കോളസ്ട്രോലും രക്തസമ്മര്‍ദവും ഉണ്ടാകും എന്നറിയില്ലേ പിള്ളേ?
കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനേയും സംസ്ഥാന നേതൃത്വത്തേയും അറിയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരനെ എല്ലാവരും മറന്നു. സ്ഥാനാര്‍ത്ഥി പട്ടികയോട് കരുണാകരന്റെ ആത്മാവുപോലും പൊറുക്കില്ല. പറഞ്ഞ് പറഞ്ഞ് കരുണാകരന് ആത്മാവുണ്ടായിരുന്നു എന്ന് പറഞ്ഞു പറ്റിക്കാനൊന്നും നോക്കണ്ട മോളെ. തന്റെകൂടെ നിന്നിരുന്ന കൊള്ളക്കാര്‍ക്കു പരിഗണന കൊടുത്തില്ലെങ്കില്‍ വീരപ്പന്ടെ ആത്മാവും പൊറുക്കില്ലയിരിക്കും!
മാര്‍ച്ച് 24: ഇടതുപക്ഷക്കാരുടെ രണ്ടുരൂപ അരി ഇലക്ഷന്‍ സ്റ്റണ്ടെന്നു തെളിഞ്ഞു- ഉമ്മന്‍ ചാണ്ടി
മാര്‍ച്ച് 25: ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം. എത്ര പുതുമയുള്ള ആശയം! ചാണ്ടിച്ചേട്ടന്‍ സ്റ്റണ്‍ണ്ട് മാഷെ സ്റ്റണ്‍ണ്ട് പഠിപ്പിക്കുന്നോ?
മറ്റ് അറബ് രാജ്യങ്ങളില്‍ അലയടിക്കുന്ന ജനാധിപത്യ പ്രക്ഷോഭം തന്ടെ രാജ്യത്തും പ്രതികരണങ്ങള്‍ സൃഷ്ടി ക്കാതിരിക്കാന്‍ ഒരു അറബ് രാജാവ് ശമ്പള പരിഷ്‌കരണം, തൊഴിലില്ലായ്മാവേതന വര്‍ധന, ആരോഗ്യ സുരക്ഷ തുടങ്ങി ഒട്ടേറെ ജനപ്രിയ പദ്ധതി കല്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനുള്ള പദ്ധതിപ്രകാരം കാലിന്‍റെ പെരുവിരല്‍ ബുര്ഖക്ക് പുറത്തിടാനുള്ള അനുവാദവും രാജാവ് നല്‍കി. ഇതെത്തുടര്‍ന്ന് ആ നാട്ടില്‍ വയാഗ്രയുടെ വില്‍പ്പന നൂറിരട്ടിയായി വര്‍ധിച്ചു.