തിരഞ്ഞെടുപ്പിന്റെ വര്‍ത്തമാനം ചൂടുപിടിച്ചു വരുമ്പോള്‍ ജനങ്ങള്‍ പതിവുപോലെ ധര്‍മ്മസങ്കടത്തിലാവേണ്ടാതാണ്. ഇടതുപക്ഷത്ത് തീവെട്ടികൊള്ളക്കാര്‍, വലതുപക്ഷത്ത് തസ്കരന്മാര്‍, നടുക്ക് 'സ്വതന്ത്ര' തന്ത്രക്കാര്‍. ഇവന്മാരുടെ കയ്യില്‍ നാടിന്ടെ ഭാവി വിശ്വസിച്ചേല്‍പ്പിക്കാന്‍ നാട്ടുകാര്‍ക്ക് ചങ്കുറ്റം ഉണ്ടോ? ഉണ്ടോ, ഉണ്ടില്ലേ എന്ന് നമുക്ക് നോക്കാം.
താഴെ കൊടുത്തിരിക്കുന്ന കഴിഞ്ഞ മുപ്പതു വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലം ഒന്ന് സൂക്ഷിച്ചു നോക്കൂ ...
ജനുവരി 25 1980 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
മെയ് 24 1982 : കെ. കരുണാകരന്‍ (വലതുപക്ഷം)
മാര്‍ച്ച് 26 1987 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
ജൂണ്‍ 24 1991 : കെ. കരുണാകരന്‍ (വലതുപക്ഷം)
മെയ് 20 1996 : ഇ. കെ. നായനാര്‍ (ഇടതുപക്ഷം)
മെയ് 17 2001 : എ. കെ. ആന്റണി (വലതുപക്ഷം)
മെയ് 18 2006 : വി. എസ്. അച്ചുതാനതന്‍ (ഇടതുപക്ഷം)
ഇങ്ങനെ ഇടത്തോട്ടും വലത്തോട്ടും ക്രമമായുള്ള ആന്തോളനം കണ്ടാല്‍ ആര്‍ക്കും അടുത്ത തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കാം.
മെയ് 19 2011 : തെക്ക് നിന്നൊരു അച്ചായന്‍ (വലതുപക്ഷം)
ഇങ്ങനെ പ്രവചനീയമായ തിരഞ്ഞെടുപ്പ് ഫലം അതിലും പ്രവചനീയമായ മന്ത്രിസഭാ കാര്യക്രമത്തിനു അടിത്തറപാകിയിരിക്കുന്നു. പുതിയ മന്തിസഭയുടെ നയങ്ങള്‍ മുന്‍കൂറായി തിരുമാനിച്ചതുപോലെ ചിട്ടയായി നടക്കുന്നു.
- ഒന്നാം വര്ഷം: മുന്‍ മന്ത്രിസഭക്ക് കൂട്ടുനിന്നവരെ തല്ലിച്ചതയ്ക്കുക
- രണ്ടാം വര്ഷം: മുന്‍ മന്ത്രിസഭയുടെ അഴിമതി കുറ്റാന്വേഷണം നടത്തുക. പ്രതിപക്ഷ നേതാക്കന്മാരെ ജയിലില്‍ അടയ്ക്കുക.
- മൂന്നാം വര്ഷം: പഴയ മന്ത്രിസഭ നടപ്പിലാക്കിയ പദ്ധതികള്‍ പിന്‍വലിക്കുക
- നാലാം വര്ഷം: പുതിയ പദ്ധതികള്‍ തുടങ്ങി പണം അടിച്ചു മാറ്റുക
- അഞ്ചാം വര്ഷം: തട്ടിയ പണം തെളിവില്ലാത്ത വിധം പൂഴ്ത്തിവെക്കുക.
രാഷ്ട്രിയ വൈരാഗ്യം കാരണം കട്ട് തിന്നുന്ന മന്ത്രിമാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത ഗതിയായി. സംശയം ഉണ്ടെങ്കില്‍ ബാലകൃഷ്ണപിള്ളയോടു ചോദിക്ക്. കള്ളന്മാരുടെ കയ്യില്‍ താക്കോലും ലാത്തിയും കൊടുത്താല്‍ അവര്‍ പരസ്പരം തല്ലിട്ടു നേരം വെളുപ്പിക്കുമെന്ന് ജനങ്ങള്‍ മുപ്പതു വര്ഷം മുന്‍പേ വിഭാവനം ചെയ്തെന്നു പറഞ്ഞാല്‍ തെറ്റില്ല.
ഉഗ്രന്‍.
ReplyDelete